പത്തനംത്തിട്ട: ശബരിമലയില്‍ എത്താന്‍ ശ്രമിക്കുന്നത് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍പ്പോലും പോകാത്തവരാണെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. നാമജപ പ്രതിഷേധത്തിനും വിശ്വാസികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുകയാണ് അദ്ദേഹം. സവര്‍ണതയും, അവര്‍ണതയും, ഫ്യൂഡലിസവും പറയുന്നവര്‍ വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. വിശ്വാസികളുടേത് ധര്‍മസമരമാണെന്നും അദ്ദേഹം പറഞ്ഞു.
ആചാരങ്ങള്‍ മുറുകെ പിടിക്കണം. അയ്യപ്പനെ കാണാനെത്തുന്നവര്‍ ജാതിയും മതവും നോക്കി വരുന്നവരല്ലെന്നും അനീഷ് നമ്പൂതിരി പറഞ്ഞു.
യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സന്നിധാനം തുടര്‍ച്ചയായി സംഘര്‍ഷഭൂമിയാകുന്ന സാഹചര്യത്തിലാണ് മാളികപ്പുറം മേല്‍ ശാന്തിയുടെ വിമര്‍ശം.
Discussion about this post