തൃശ്ശൂര്‍: തൃശ്ശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. തെക്കേ നന്തിപുരത്താണ് സംഭവം. പ്രദേശത്ത് നിരവധി നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. എറിയക്കാട് ഗിരീഷിന്റെ മുന്നൂറിലധികം കുലച്ച ഏത്ത വാഴകള്‍ ഒടിഞ്ഞുവീണു. ് ഇന്ന് രാവിലെയാണ് ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്.
വരന്തരപ്പള്ളി പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡ് ഉള്‍പ്പെടുന്ന തെക്കേ നന്തിപുരത്താണ് ചുഴലി കൊടുങ്കാറ്റ് വീശിയത്. നിരവധി വീടുകളില്‍ ജാതി മരങ്ങള്‍ കടപുഴകി. വന്മരങ്ങളും കടപുഴകി വീണു
പുതുക്കാട് പഞ്ചായത്തിലെ കുണ്ടുകടവ് പ്രദേശത്തും ചുഴലി കൊടുങ്കാറ്റ് വീശി.
മരം വീണ് 6 വീടുകള്‍ക്ക് ഭാഗിക നാശം ഉണ്ടായി. വൈദ്യുതി ലൈനുകളും വ്യാപകമായി നശിച്ചു. പുതുക്കാട് എംഎല്‍എ കെ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി.
Discussion about this post