കോഴിക്കോട്: പിക്കപ്പ് വാനുകള്‍ കൂട്ടിയിടിച്ച് അപകടം. താമരശ്ശേരി ചുരത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ഒരു പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ചുരം ആറാം വളവില്‍ വെച്ചാണ് അപകടമുണ്ടായത്.
തലനാരിഴയ്ക്കാണ് രണ്ടുപേര്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ചുരത്തില്‍ വളവില്‍ വെച്ച് രണ്ടു പിക്കപ്പുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരു പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍ ഡ്രൈവര്‍ അടക്കം രണ്ടു പേര് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറെ താഴ്ചയിലേക്കാണ് പിക്കപ്പ് പതിച്ചത്. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയെങ്കിലും വാഹനം ഇതുവരെ പുറത്തെടുത്തിട്ടില്ലെന്നാണ് വിവരം.
Discussion about this post