കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാനിറങ്ങി, പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 17 കാരന്റെ മൃതദേഹം കണ്ടെത്തി

death|bignewslive

പാലക്കാട്: പുഴയില്‍ കാണാതായ 17 കാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് ജില്ലയിലെ തരൂരിലാണ് സംഭവം. ചിറ്റൂര്‍ സ്വദേശി ഷിബിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പുഴയിലിറങ്ങിയ സമയത്ത് ഷിബില്‍ ഒഴുക്കില്‍പെടുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തരൂരിലെ അമ്മ വീട്ടിലെത്തിയതായിരുന്നു ഷിബില്‍. മൂന്നു കൂട്ടുകാര്‍ക്കൊപ്പമാണ് ഷിബില്‍ മീന്‍ പിടിക്കാനായി ഗായത്രി പുഴയിലിറങ്ങിയത്. പിന്നാലെ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികള്‍ നീന്തി രക്ഷപ്പെട്ടു.

എന്നാല്‍ ഷിബിന് നീന്തലറിയില്ലായിരുന്നു. പുഴയില്‍ നിന്നും നീന്തി രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും അപകട വിവരം അറിയിച്ചത്. പടവില്‍ കാലുവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് കൂട്ടത്തിലുണ്ടായിരുന്ന കുട്ടി പറയുന്നു.

ഷിബിലിനെ കണ്ടെത്താനായി ഇന്നലെ മുതല്‍ സ്‌കൂബ ടീം ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇന്നാണ് ഷിബിലിന്റെ മൃതദേഹം കണ്ടെത്തിയത്.

Exit mobile version