കണ്ണൂര്‍: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിലാണ് സംഭവം. ഉരുവച്ചാലിലെ നവാസ് (44), മകന് യാസിന് (10) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നവാസിന്റെ ഭാര്യ അസീറ, മക്കളായ റിഷാന്, ഫാത്തിമ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെല്ലൂന്നി വളവില്‍ വച്ച് ഇന്നലെ അര്ദ്ധരാത്രിയിരുന്നു അപകടം സംഭവിച്ചത്.
നവാസിന്റെ കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് വീണു. അപകടവിവരമറിഞ്ഞ് ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയിരുന്നു. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല.
Discussion about this post