പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ നിന്നും കാണാതായ രണ്ട് പൊലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പുതൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ മുരുകന്, കാക്കന് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഊരിലേക്കെന്ന് പറഞ്ഞ് നാല് ദിവസം മുമ്പാണ് ഇവര്‍ പോയത്. ഇവരുടെ മൃതദേഹങ്ങള്‍ രണ്ടിടത്തുനിന്നാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അട്ടപ്പാടിയില്‍ കനത്ത മഴയായിരുന്നു.
പുഴ കരകവിഞ്ഞൊഴുകിയിരുന്നു. പൊലീസുകാര്‍ വെള്ളക്കെട്ടില്പ്പെട്ടതാണോയെന്ന് സംശയിക്കുന്നുണ്ട്.പുഴ മുറിച്ചുകടന്നുവേണമായിരുന്നു ഊരിലേക്ക് എത്താന്‍. ഊരില്‍ മൊബൈലിന് റേഞ്ച് കുറവായിരുന്നു.
അതിനാല്‍ മുരുകന് വീട്ടിലെത്തിയോ എന്ന് സഹപ്രവര്‍ത്തകര്‍ക്ക് അറിയില്ലായിരുന്നു. മൂന്നുദിവസത്തെ അവധിക്കായി വീട്ടിലേക്ക് പോയ മുരുകന് തിരിച്ചെത്താതായതോടെ പൊലീസും വനംവകുപ്പും അന്വേഷണം നടത്തുകയായിരുന്നു.
Discussion about this post