കൊച്ചി: മദ്യാപനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പകർത്തിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. അബ്കാരി നിയമം ലംഘിച്ചതിനാണ് കേസ്. ഞാറക്കൽ എളങ്കുന്നപ്പുഴ ബീച്ച് കരയിൽ പ്രവർത്തിക്കുന്ന എളങ്കുന്നപ്പുഴ ഷാപ്പിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടുള്ള വീഡിയോയാണ് കേസിനാധാരം. ജൂലൈ 9 നാണ് ഞാറക്കൽ എക്സൈസ് കേസെടുത്തത്.
ജൂലൈ ഒന്നിന് വൈകിട്ട് 5.45 ന് നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ ജൂലൈ ഒമ്പതിനാണ് കേസെടുത്തത്. കേസിന്റെ തുടർ നടപടികളുടെ ഭാഗമായി മഹസർ, ഒക്കറൻസ് റിപ്പോർട്ട്, വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ സിഡി എന്നിവ എക്സൈസ് കോടതിയിൽ സമർപ്പിച്ചു.
ALSO READ- കെഎസ്ഇബി ജീവനക്കാർക്ക് നേരെ അതിക്രമം കൂടുന്നു; ഓഫീസുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും;ശബ്ദമടക്കം റെക്കോർഡ് ചെയ്യും
അതേസമയം, പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും എക്സൈസ് കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ, നാല് മാസം മുമ്പ് സമാനമായ കേസിൽ കോഴിക്കോട് പോലീസ് കേസെടുത്തെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല.