ഏറെ നേരം കാത്തിരുന്നിട്ടും ബസ് കിട്ടിയില്ല, റോഡരികില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ്സുമായി വീട്ടില്‍ പോയി യുവാവ്, അറസ്റ്റില്‍

കൊല്ലം: ഏറെ നേരം കാത്തിരുന്നിട്ടും ബസ്സ് കിട്ടാതായതോടെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസുമായി വീട്ടിലേക്ക് പോയി യുവാവ്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം.

തെന്മല സ്വദേശി ബിനീഷ് ആണ് കെഎസ്ആര്‍ടിസി ബസുമായി വീട്ടില്‍ പോയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്നു യുവാവ്.

also read:അര്‍ജുനെ കാത്ത് നാട്, പ്രാര്‍ത്ഥനയോടെ കേരളം; രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു; സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗതാഗത മന്ത്രി

രാത്രിയില്‍ ഏറെ നേരം കാത്തിരുന്നിട്ടും ബസ്സ് കിട്ടാതായതോടെയാണ് യുവാവ് കെഎസ്ആര്‍ടിസി ബസ്സെടുത്ത് വീട്ടിലേക്ക് പോയത്. തൂക്കുപാലത്തിന് സമീപമുള്ള വലിയ പാലത്തിലൂടെ ലൈറ്റ് ഇടാതെ ഒരു കെഎസ്ആര്‍ടിസി ബസ് വരുന്നത് ഹൈവേ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

സംശയം തോന്നിയ പൊലീസ് ടിബി ജംഗ്ഷനില്‍ വെച്ച് വണ്ടി തടഞ്ഞു. എന്നാല്‍ ബസ് നിര്‍ത്താതെ ഐക്കരക്കോണം ഭാഗത്തേക്ക് പോവുകയായിരുന്നു. ബസിന് പുറകെ വിട്ട പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Exit mobile version