എച്ച് 1 എന്‍ 1; എറണാകുളത്ത് നാല് വയസുകാരന്‍ മരിച്ചു

ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എറണാകുളം: എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എച്ച് വണ്‍ എന്‍ വണ്‍ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. വൈകീട്ട് നാല് മണിക്കാണ് സംസ്‌കാരം.

Exit mobile version