അതിശക്തമായ മഴ, പിന്നാലെ വലിയ ശബ്ദം, വീട്ടുമുറ്റത്തെ കിണര്‍ അപ്രത്യക്ഷം

കോഴിക്കോട്: അതിശക്തമായ മഴയില്‍ വീട്ടുമുറ്റത്തെ കിണറിടിഞ്ഞ് താഴ്ന്നു. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് ഇടിഞ്ഞത്.

വീട്ടുകാര്‍ വലിയ ശബ്ദം കേട്ട് ഓടിയെത്തുമ്പോഴേക്കും കിണര്‍ അപ്രത്യക്ഷമായിരുന്നു. കിണറിനോട് ചേര്‍ന്ന് സ്ഥാപിച്ച മോട്ടോറും നശിച്ചു.20 കോല്‍ താഴ്ചയുള്ള കിണറാണ് പൂര്‍ണമായും ഇടിഞ്ഞുപോയത്.

also read:‘അമിറുള്‍ ഇസ്ലാമിന് വധശിക്ഷ തന്നെ നല്‍കണം, മകള്‍ക്ക് നീതി കിട്ടണം’ ,പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിയുടെ അമ്മ

വീട്ടില്‍ കഴിഞ്ഞ വര്‍ഷമാണ് ഈ കിണര്‍ നിര്‍മിച്ചത്. കിണറിന്റെ ഏകദേശം 500 മീറ്റര്‍ അരികിലൂടെയാണ് ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്നത്. പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ കിണറിന്റെ പരിസരങ്ങളില്‍ വെള്ളക്കെട്ടുണ്ടായിരുന്നു.

Exit mobile version