കോട്ടയം: അധ്യാപിക സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയത്താണ് ദാരുണസംഭവം. ചങ്ങനാശേരി പറാല്‍ പാറത്തറ വീട്ടില്‍ മനു ജോണ്‍ ആണ് മരിച്ചത്.
അമ്പത് വയസ്സായിരുന്നു. 24 വര്‍ഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജിലെ കായികാധ്യാപികയായിരുന്നു മനു.
ഇന്നലെ രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. മനു സ്കൂളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
മൃതദേഹം ഇന്നു രാവിലെ 9.30നു സ്കൂളിലെത്തിക്കും. പൊതുദര്‍ശത്തിന് വെച്ച ശേഷം വൈകീട്ട് പറാല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്കരിക്കും
മുന്‍ അത്ലറ്റായ മനു ജോണ്‍ എംജി സര്‍വകലാശാലാ ക്രോസ് കണ്ട്രി ടീം മുന്‍ ക്യാപ്റ്റനാണ്.ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post