‘അമിറുള്‍ ഇസ്ലാമിന് വധശിക്ഷ തന്നെ നല്‍കണം, മകള്‍ക്ക് നീതി കിട്ടണം’ ,പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിയുടെ അമ്മ

ന്റെ മകള്‍ക്ക് നീതി കിട്ടണമെന്നും അതിന് പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ഇരയുടെ അമ്മ പറഞ്ഞു.

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതക കേസില്‍ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതില്‍ പ്രതികരണവുമായി ഇരയുടെ അമ്മ രംഗത്ത്.

കൃത്യമായ അന്വേഷണം നടത്തിയിട്ടല്ലേ പ്രതിയെ പിടിച്ചത്, അതിനാല്‍ ഇനി പഠനം നടത്തുന്നത് എന്തിനാണെന്ന് ഇരയുടെ അമ്മ ചോദിക്കുന്നു. തന്റെ മകള്‍ക്ക് നീതി കിട്ടണമെന്നും അതിന് പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ഇരയുടെ അമ്മ പറഞ്ഞു.

നിയമ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഇന്നലെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. പ്രതിക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സഞ്ജയ് കരോള്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ സ്റ്റേ ചെയ്തത്.

പ്രതികളുടെ മാനസിക നില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി തൃശൂര്‍ മെഡിക്കല്‍ കോളേജിനോട് നിര്‍ദേശിച്ചു. കൂടാതെ പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിയൂര്‍ ജയില്‍ അധികൃതരോടും കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

Exit mobile version