കോഴിക്കോട്: കര്‍ണാടക ഷിരൂരിലെ ദേശീയപാതയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത് എന്ന് വ്യക്തമാണ്.
കോഴിക്കോട് സ്വദേശി അര്‍ജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവര്‍. ഫോണ്‍ ഒരു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. നിലവില്‍ സ്വിച്ച് ഓഫാണ്. അര്‍ജുന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും.
അതേസമയം, രക്ഷാപ്രവര്‍ത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.
Discussion about this post