പനി പേടിയില്‍ സംസ്ഥാനം; ചികിത്സ തേടിയത് 12508 പേര്‍, 24 മണിക്കൂറിനിടെ 129 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

36 പേര്‍ക്ക് H1N1 ഉം14 പേര്‍ക്ക് എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 129 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഒരു ഡെങ്കിമരണം സംശയിക്കുന്നുണ്ട്. ഒരു വെസ്റ്റ്‌നൈല്‍ മരണവും സംശയിക്കുന്നുണ്ട്. 36 പേര്‍ക്ക് H1N1 ഉം14 പേര്‍ക്ക് എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. 5 മലേറിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നെയ്യാറ്റിന്‍കരയിലെ പുനരധിവാസ കേന്ദ്രത്തില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ ഈ കേന്ദ്രത്തില്‍ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി.

അതേസമയം, 4 പേര്‍ക്ക് മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ 3 പേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകള്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരില്‍ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്.

Exit mobile version