തിരുവനന്തപുരം: ബസില്‍ യാത്ര ചെയ്യവെ ദേഹാസ്വാത്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് കുതിച്ച് പാഞ്ഞ് കെ.എസ്.ആര്‍.ടി.സി ബസ്. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലെ യാത്രകാരിക്കാണ് ദഹാസ്വാത്ഥ്യം അനുഭവപ്പെട്ടത്. ഉടനെ ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പനിരൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു 60 കാരിയായ വസന്ത. പനി കൂടിയ വസന്ത ഇക്കാര്യം ആരോടും പറയാതെ യാത്ര തുടരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട കണ്ടക്ടര്‍ ഷിജു ഡ്രൈവര്‍ ഷാജിയോട് ബസ് തൊട്ടുത്ത നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വസന്തയെ ആശുപത്രിയിലെത്തിച്ചശേഷമാണ് ബസ് തിരുവനന്തപുരത്തേക്ക് യാത്ര തുടര്‍ന്നത്.