ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസ്സിന് തീപിടിച്ചു, ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത് 16 വിദ്യാര്‍ത്ഥികള്‍

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസ്സിന് തീപിടിച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് സംഭവം. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് വന്‍ ദുരന്തം ഒഴിവായത്.

ഇന്ന് രാവിലെയാണ് സംഭവം. കടവനാട് ബഡ്സ് സ്‌കൂളിലെ ബസാണ് ചമ്രവട്ടത്ത് വച്ച് തീപിടിച്ചത്. സ്‌കൂളിലേക്ക് കുട്ടികളുമായി പോകുമ്പോഴായിരുന്നു സംഭവം. ഡീസല്‍ ടാങ്ക് ഭാഗത്തെ വയര്‍ ഷോര്‍ട്ടായത് കാരണമാണ് തീപ്പിടിച്ചത്.

also read:പനിബാധിതയായ മകളുമായി ഡോക്ടറെ കാണാനെത്തി, ആശുപത്രിയില്‍ വെച്ച് യുവതിക്ക് പാമ്പുകടിയേറ്റു

സംഭവസമയത്ത് 16കുട്ടികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ അക്ബര്‍ പെട്ടന്ന് തന്നെ ബസ് നിര്‍ത്തി കുട്ടികളെ ബസില്‍ നിന്നും പുറത്തിറക്കി.ട്രോമാ കെയര്‍ വളണ്ടിയര്‍മാരും അഗ്‌നി രക്ഷാ സേനയും എത്തിയാണ് തീയണച്ചു.

Exit mobile version