തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ. 10 ലക്ഷം രൂപയാണ് കുടുംബത്തിന് അനുവദിക്കുക. ജോയിയുടെ അമ്മയ്ക്കാണ് പണം കൈമാറുകയെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. നേരത്തെ തന്നെ ജോയിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് ജനപ്രതിനിധികൾ ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ജോയിയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ സന്നദ്ധമായി കോർപ്പറേഷൻ രംഗത്തെത്തിയിട്ടുണ്ട്.
ALSO READ-പാൽവണ്ടി തട്ടിയെടുത്ത് ഡ്രൈവറെ കൊള്ളയടിച്ചു; അവസാനവർഷ എംബിബിഎസ് വിദ്യാർഥികൾ അറസ്റ്റിൽ
തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിലാണ് ശക്തമായ ഒഴുക്കിൽപ്പെട്ട് ജോയിയെ കാണാതായത്. ജോയയെ കണ്ടെത്താനായി രണ്ട് ദിവസത്തിനടുത്ത് രക്ഷാദൗത്യം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെയാണ് തകരപ്പറമ്പിൽ കനാലിൽ മൃതദേഹം പൊങ്ങിയത്. പൈപ്പിൽ കുടുങ്ങി മാലിന്യത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീർണിച്ച അവസ്ഥയിലായിരുന്നു.
Discussion about this post