കൊച്ചി: കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് വീട് തകര്‍ന്നു. എറണാകുളം ജില്ലയിലെ പള്ളിക്കരയിലാണ് സംഭവം. മുട്ടം തോട്ടച്ചില്‍ ജോമോന് മാത്യുവിന്റെ വീടാണ് തകര്‍ന്നത്.
വീട്ടുകാര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. വീട്ടിലുള്ളവര്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്.
വീട്ടിലുണ്ടായിരുന്നവര്‍ അല്പം സുരക്ഷിതമായ ഇടത്ത് ഇരുന്നതു കൊണ്ട് അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായും തകര്‍ന്നു.
വീടിന്റെ പുറകു വശത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. വീട്ടുസാധനങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.
Discussion about this post