കല്‍പ്പറ്റ: ബസ് യാത്രക്കിടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി. കോഴിക്കോട് സ്വദേശിനിയാണ് വയനാട് യാത്രക്കിടെ വിഷം കഴിച്ചത്. ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചു.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കുടുംബപ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പൊലീസ് പൊലീസ് പറയുന്നത്.കോഴിക്കോട് നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരികയായിരുന്ന ബസ് ചുരത്തിലെത്തിയപ്പോഴാണ് യുവതി കയ്യില്‍ കരുതിയ വിഷം കുടിച്ചത്.
വൈത്തിരിയിലെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. അതിന് മുമ്പേ ബസില്‍ കീടനാശിനിയുടെ ദുര്‍ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ യാത്രക്കാരോട് ആരെങ്കിലും കീടനാശിനിപോലുള്ളവ കൈവശംവെച്ചിട്ടുണ്ടോയെന്ന് തിരക്കിയിരുന്നു.
കുഴഞ്ഞുവീണ ഉടനെ യുവതിയെ ബസ് ജീവനക്കാര്‍ വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈത്തിരി പൊലീസെത്തി ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.