കണ്ണൂര്‍: യാത്രക്കിടെ അവശതയും ക്ഷീണവും അനുഭവപ്പെട്ട യാത്രക്കാരിക്ക് രക്ഷകരായി ബസ് ജീവനക്കാര്‍. കണ്ണൂരിലാണ് സംഭവം. പാലക്കൂല്‍ സ്വദേശിനിയായ യുവതിയെ അതേ ബസ്സില്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ബസ് ജീവനക്കാര്‍.
മനുഷ്യസ്നേഹികളായ സ്വകാര്യ ബസ് ജീവനക്കാരെ പാനൂരിലെ മ്യൂസിക് ലവേഴ്സ് പ്രവര്‍ത്തകര്‍ ബസ്റ്റ് സ്റ്റാന്‍ഡിലെത്തി അഭിനന്ദിച്ചു. പാനൂര്‍ റൂട്ടിലോടുന്ന ആയില്യം ബസിലെ ഡ്രൈവര്‍ നിജില്‍ മനോഹര്‍, കണ്ടക്ടര്‍ ടിഎം ഷിനോജ്, ക്ലീനര്‍ യദു കൃഷ്ണ എന്നിവരാണ് യുവതിയുടെ ജീവന് തുണയായത്.
വെള്ളിയാഴ്ച്ച രാവിലെ തലശേരി -പാനൂര്‍ -വിളക്കോട്ടൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നതിനിടെയായിരുന്നു സംഭവം. ബസിനു മുന്‍വശത്തെ പെട്ടി സീറ്റിലിരുന്ന യുവതി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ ട്രിപ്പ് മുടക്കി മറ്റ് യാത്രക്കാരെയും കൊണ്ട് ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
ജീവനക്കാര്‍ തന്നെയാണ് യാത്രക്കാരിയെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന മക്കളെ പിന്നീട് സഹോദരനെ എല്പ്പിച്ചാണ് ബസ് വീണ്ടും യാത്ര തുടര്‍ന്നത്.ബസ് ജീവനക്കാരുടെ മനുഷ്യ സ്നേഹം നിറഞ്ഞ പ്രവൃത്തിക്ക് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും കൈയ്യടി നിറയുകയാണ്.
Discussion about this post