തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരന് എംഎല്‍എ. യുഡിഎഫിന്റെ ഏകദിന ഉപവാസ സമരവേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇടതുപക്ഷത്ത് നിന്നും അദ്ദേഹം മാറേണ്ട സമയമാണെന്നും ഇനിയും നിന്നാല്‍ പത്മകുമാറിന് രക്ഷയുണ്ടാകില്ലെന്നും ശബരിമല വിഷയത്തില്‍ പിണറായി വിജയനെ ഭയന്നാണ് പത്മകുമാര്‍ കഴിയുന്നതെന്നും മുരളീധരന് പറഞ്ഞു. ഇന്നോ നാളെയോ അദ്ദേഹത്തിന് സിപിഎം വിടേണ്ടി വരുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post