പാലക്കാട്: അപ്രതീക്ഷിതമായി പുഴയിലെ ജലനിരപ്പുയര്‍ന്നതോടെ കുളിക്കാനിറങ്ങിയ നാലുപേര്‍ കുടുങ്ങി. പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് സംഭവം. പുഴയുടെ നടുക്ക് പെട്ടുപോയ ഇവരെ ഫയര്‍ഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി.
ഉച്ചയോടെയാണ് സംഭവം. പുഴയില്‍ കുളിക്കാനായി നാലുപേരും ഇറങ്ങിയതിന് പിന്നാലെ ജലനിരപ്പ് ഉയരുകയായിരുന്നു. വെള്ളം കുത്തിയൊഴുരിയെത്തിയതോടെ ഇവര്‍ പുഴയുടെ നടുക്ക് പെട്ടുപോകുകയായിരുന്നു.
നാലുപേരും പുഴയുടെ നടുവിലെ പാറക്കെട്ടില്‍ കയറി നിന്നു. ഇതാണ് ഇവരെ വലിയ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഇവരെ സാഹസികമായി രക്ഷപ്പെടുത്തി.
മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. വയസ്സായ സ്ത്രീയും കുടുങ്ങിയതില്‍ ഉള്‍പ്പെട്ടതായി മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.