കാസർകോട്: സ്കൂൾ വരാന്തയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് കണ്ടെത്തി. കാസർകോട് ദേലംപാടി പഞ്ചിക്കലിൽ സ്കൂൾ വരാന്തയിലാണ് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയത്.
കുഞ്ഞിനെ ദേലംപാടി സ്വദേശി തന്നെയായ 30-കാരിയാണ് ഉപേക്ഷിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. അവിവാഹിതയായ യുവതി നിലവിൽ ചികിത്സയിലാണ്.
ദേലംപാടി പഞ്ചിക്കൽ എസ്വിഎയുപി സ്കൂളിന്റെ വരാന്തയിലാണ് കഴിഞ്ഞദിവസം നവജാതശിശുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ ആദൂർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ALSO READ- അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നു, കുളിക്കാനിറങ്ങിയ നാലുപേര്‍ പുഴയില്‍ കുടങ്ങി
തുടർന്ന് പോലീസെത്തി ഒരുദിവസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അമ്മത്തൊട്ടിലിലേക്ക് മാറ്റുകയും ചെയ്തു.
Discussion about this post