അതിതീവ്ര മഴ തുടരും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജന്‍

heavy rain |bignewslive

തിരുവനന്തപുരം: കേരളത്തില്‍ നാളെ വൈകിട്ട് വരെ അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പുമായി റവന്യു മന്ത്രി കെ രാജന്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.

എല്ലാ താലൂക്ക് ഓഫീസുകള്‍ക്കും കണ്‍ട്രോള്‍ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളാണ് തുറന്നത്. തദ്ദേശ സ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും റവന്യൂ വകുപ്പ് മഴക്കെടുതി നേരിടാനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ സുരക്ഷാസേനയെ മുഴുവന്‍ നിയോഗിച്ചിട്ടുണ്ടെന്നും എന്‍ഡിആര്‍എഫ് ടീം ഒമ്പതെണ്ണം വിവിധ സ്ഥലങ്ങളിലായി എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version