പത്തനംതിട്ട: സംസ്ഥാനത്ത് പെരുംമഴ തുടരുകയാണ്. ഇതോടെ മഴക്കെടുതിയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവല്ലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 48കാരന് മരിച്ചു. തിരുവല്ല മേപ്രാലില്‍ പുല്ല് അരിയാന്‍ പോയ 48 കാരനാണ് പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്.
മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. പള്ളിയിലേക്കുള്ള സര്‍വീസ് ലൈന്‍ ആണ് കാറ്റിലും മഴയിലും പൊട്ടിവീണത്. വൈദ്യുതി ലൈന്‍ പൊട്ടിവീണിറ്റും വൈദ്യുതി ബന്ധം വിച്ഛേദിക്കാത്തതില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്.
അതേസമയം, ഷോക്കേറ്റത് അനധികൃതമായി വലിച്ച ഇലക്ട്രിക് വൈറില്‍ നിന്നാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
Discussion about this post