കേരളത്തില്‍ വീണ്ടും മഴ കനത്തു, മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, വരും മണിക്കൂറില്‍ ശക്തമായ കാറ്റിനും സാധ്യത

rain| bignewslive

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമായിരിക്കുകയാണ്. വരും മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാലിടത്ത് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്.

വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവര്‍ഷക്കാറ്റ് ശക്തമായിരിക്കുകയാണ്. തെക്കന്‍ ഗുജറാത്ത് മുതല്‍ വടക്കന്‍ കേരളം വരെ നീളുന്ന ന്യൂനമര്‍ദ പാത്തിയുണ്ട്. പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും ഒഡീഷയ്ക്കും മുകളില്‍ ചക്രവാതച്ചുഴിയുമുണ്ട്. ഇതാണ് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ കാരണമായിട്ടുള്ളത്.

Exit mobile version