തിരുവനന്തപുരം: തിരുവനന്തപുരം ഉൾപ്പടെ മൂന്നു ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലംമാറ്റം നൽകി സർക്കാർ ഉത്തരവ്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് സ്ഥലംമാറ്റം.
തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്ജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറായി നിയമിച്ചു. ഐടി മിഷൻ ഡയറക്ടറായ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടർ.
കോട്ടയം കളക്ടർ വി വിഘ്‌നേശ്വരിയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയപ്പോൾ, ഇടുക്കി കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായി മാറ്റം നൽകി. ജോൺ വി സാമുവലാണ് പുതിയ കോട്ടയം കളക്ടർ.
കൂടാതെ, സപ്ലൈക്കോയിൽ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം നൽകി.