പത്തനംതിട്ട: ബസിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയെ കടന്നുപിടിച്ച യുവാവ് പിടിയിൽ. നിയമ വിദ്യാർത്ഥിനിയായ യാത്രികയെ സർക്കാർ ജീവനക്കാരനായ സഹയാത്രികൻ കടന്നുപിടിക്കുകയായിരുന്നു.
സംഭവത്തിൽ പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. ഇയാളെ പന്തളം പോലീസാണ് അറസ്റ്റ് ചെയ്തത്. മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ് സുരാജ്.
കോട്ടയം -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിൽ വെച്ചായിരുന്നു സംഭവം. ബസ് ചെങ്ങന്നൂരിനും കാരയ്ക്കാടിനും മധ്യേ എത്തിയപ്പോഴാണ് ഇയാൾ യുവതിയെ കടന്നിപിടിച്ചത്. പെരുമ്പാവൂരുള്ള ഭാര്യ വീട്ടിൽ പോയി വരുവായിരുന്നു പ്രതിയെന്ന് പോലീസ് അറിയിച്ചു. പന്തളം പോലീസ് കേസ് ചെങ്ങന്നൂർ പോലീസിന് കൈമാറും.