സ്‌കൂളിന് മുകളില്‍ തേക്ക് കടുപുഴകി വീണ് അപകടം, മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു

പാലക്കാട്: സ്‌കൂളിന് മുകളില്‍ മരം വീണ് അപകടം. പാലക്കാട് ജില്ലയിലെ തണ്ണീര്‍ക്കോട് സീനിയര്‍ ബേസിക് സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്.

school|bignewslive

മരം വീണത് സ്‌കൂള്‍ തുറക്കും മുമ്പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍ നിര്‍ത്തി സ്‌കൂളിന് ഇന്ന് അവധി നല്‍കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

also read:വളര്‍ത്തുനായയുമായി റോഡില്‍ ഇറങ്ങി, അച്ഛനെയും മക്കളെയും ക്രൂരമായി മര്‍ദ്ദിച്ച് അയല്‍വാസികള്‍, അറസ്റ്റില്‍

സ്‌കൂളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് കടുപുഴകി വീണത്. അപകടത്തില്‍ സ്‌കൂളിന്റെ ഓടിട്ട മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. ചുവര്‍ വിണ്ട് കീറിയിട്ടുണ്ട്.
school|bignewslive

Exit mobile version