കൊച്ചി: വളര്‍ത്തുനായയുമായി റോഡില്‍ ഇറങ്ങിയ അച്ഛനെയും മക്കളെയും മര്‍ദ്ദിച്ച സംഭവത്തില്‍ അയല്‍ക്കാരില്‍ ഒരാള്‍ അറസ്റ്റില്‍. കൊച്ചി കടവന്ത്രയിലാണ് സംഭവം.
മുന്‍ നാവിക ഉദ്യോഗസ്ഥന്‍ അവിഷേക് ഘോഷ് റോയ്ക്കും മക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
also read:അതിശക്തമായ മഴ, കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍, ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കി
അയല്‍വാസികളായ മൂന്ന് പേരാണ് ഇവരെ മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നാലെ അവിഷേക് ഘോഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്.
ഒരു സ്ത്രിയും രണ്ട് പുരുഷന്‍മാരും മര്‍ദ്ദിച്ചെന്നായിരുന്നു പരാതിയില്‍ വ്യക്തമാക്കിയത്. ഇതില്‍ ഒരാളാണ് പിടിയിലായത്. അതേസമയം, ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.