മട്ടാഞ്ചേരി: വീട്ടിൽ നിന്നും കാണാതായ വിദ്യാർഥിനിയെ അമ്പലക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകീട്ടോടെ വീട്ടിൽനിന്ന് കാണാതായ 18കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കരിപ്പാലം ജിഎച്ച്എസ് സ്കൂളിനുസമീപം ശ്രീനി കുമാറിന്റെയും രാജേശ്വരിയുടെയും മകൾ എസ് ആരതി(18)യാണ് മരിച്ചത്. മൃതദേഹം മട്ടാഞ്ചേരി ടിഡി അമ്പലക്കുളത്തിൽ കണ്ടെത്തുകയായിരുന്നു. ആരതിയെ ശനിയാഴ്ച വൈകീട്ട് മുതൽ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. മുണ്ടംവേലി എംഇഎസ് കോളേജിൽ ബികോം ഒന്നാംവർഷ വിദ്യാർഥിനിയാണ്.
ALSO READ-ആശുപത്രിയിലെ ലിഫ്റ്റില്‍ കയറിയതിന് പിന്നാലെ കേടായി, രോഗി കുടുങ്ങിക്കിടന്നത് രണ്ട് ദിവസം
പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഫൊറൻസിക് വിഭാഗവും മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണറും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആതിരയാണ് ആരതിയുടെ സഹോദരി.