തിരുവനന്തപുരം: ആശുപത്രിയിലെ കേടായ ലിഫ്റ്റിനുള്ളില്‍ രോഗി കുടുങ്ങിക്കിടന്നത് രണ്ടു ദിവസം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. ഉള്ളൂര്‍ സ്വദേശി രവീന്ദ്രന് നായരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഇദ്ദേഹം ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ ഒപിയിലെത്തിയതായിരുന്നു ഇദ്ദേഹം.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് ലിഫ്റ്റില്‍ നിന്നും പുറത്തുകടക്കാനായത്. ഫോണ്‍ നിലത്ത് വീണ് പൊട്ടിയതിനെ തുടര്‍ന്ന് ആരെയും വിളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ലിഫ്റ്റ് തകരാര്‍ പരിഹരിക്കാന്‍ ഇന്ന് രാവിലെ ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് ഒരാള്‍ അകത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അവശനായ രവീന്ദ്രന് നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ലിഫ്റ്റ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോള്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്ന് രവീന്ദ്രന് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.
Discussion about this post