കനത്തമഴ:അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു; മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്

കോഴിക്കോട്: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ കനത്തമഴ തുടരുന്നു. ഈ കസാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച (ജൂലായ്15) അവധി പ്രഖ്യാപിച്ചു.

കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ടും കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.

also read- മകന് വേണ്ടി ‘ആവേശം’ മോഡലിൽ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച് ഗുണ്ടാനേതാവ്; വാരാപ്പുഴയിൽ പോലീസെത്തി പിടികൂടിയത് എട്ട് ക്രിമിനലുകളെ

കാസർകോട് ജില്ലയിൽ ഭാഗികമായാണ് അവധി പ്രഖ്യാപിച്ചിരുക്കുന്നത്. കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവ നടക്കും.

Exit mobile version