മകന്റെ പിറന്നാൾ ആഘോഷമാക്കാൻ ആവേശം മോഡൽ പാർട്ടി ഒരുക്കി ഗുണ്ടാനേതാവ്. വിവരമറിഞ്ഞെത്തിയ പോലീസ് ആഘോഷപരിപാടികൾ നിർത്തിക്കുകയും പാർട്ടിക്ക് എത്തിയ ഗുണ്ടകളെ പിടികൂടുകയും ചെയ്തു. വാരാപ്പുഴയിലാണ് സംഭവം.
ഗുണ്ടാ നേതാവിന്റെ വീട്ടിൽ പിറന്നാളിനെത്തിയ 8 ക്രിമിനലുകളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമകേസിൽ ഉൾപ്പെടെ പ്രതികളായവരാണ് പിടിയിലായത്. റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
മഞ്ഞുമ്മൽ സ്വദേശിയായ ഗുണ്ട പശ്ചാത്തലമുള്ള വ്യക്തി മകന്റെ പിറന്നാൾ പാർട്ടിക്കാണ് ക്രിമിനലുകളെ വിളിച്ചുവരുത്തിയത്. ഈ വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തി പരിപാടി പിരിച്ചുവിടുകയായിരുന്നു.
നേരത്തെ തൃശൂരിലും സമാനമായ സംഭവം നടന്നിരുന്നു. തെക്കേ ഗോപുരനടയിൽ ഗുണ്ടാനേതാവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ 32 പേരെയാണ് അന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
also read- കനത്തമഴ കോഴിക്കോട്, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പിറന്നാൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പ്രായപൂർത്തിയാവാത്ത 16 കുട്ടികളുമുണ്ടായിരുന്നു. അവരെ താക്കീത് ചെയ്ത് ബന്ധുക്കൾക്കൊപ്പം പറഞ്ഞുവിടുകയായിരുന്നു.