മലപ്പുറം: ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിന്റെ മകന് ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഉറക്കത്തില്‍ മരണം സംഭവിച്ചത്.
ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ജൂലായ് 21 -ന് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ്: സൗദ. സഹോദരങ്ങള്‍: ഫാരിസ് കബീര്‍ (ദുബായ്) ഹിബ. ഖബറടക്കം ഞായറാഴ്ച 12 – ഓടെ കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍.
Discussion about this post