റോഡുമുറിച്ച് കടക്കുന്നതിടെ കാറിടിച്ചു, ശരീരത്തിലൂടെ മറ്റുവാഹനങ്ങളും കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

accident|bignewslive

കോഴിക്കോട്: റോഡു മുറിച്ചു കടക്കുന്നതിനിടെ കാറ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലാണ് സംഭവം.

മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കല്‍ താജുദീനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10:30 തോടെയായിയിരുന്നു അപകടം സംഭവിച്ചത്.

സ്‌കൂട്ടര്‍ എടുക്കാനായി റോഡിന് മുറിച്ച് കടക്കുകയായിരുന്നു താജുദ്ദീന്‍. ഇതിനിടെ മുക്കം ഭാഗത്ത് നിന്നും വന്ന കാര്‍ ആദ്യം ഇടിച്ചിടുകയായിരുന്നു. ആദ്യം ഇടിച്ച കാറിന് പുറകെ വന്ന മറ്റു രണ്ട് കാറുകളും ഇടിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ താജുദ്ദനെ നാട്ടുകാരാണ് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version