ഓൺലൈൻ ഗെയിമിലെ പരാജയം; കൊച്ചിയിൽ വിദ്യാർഥിവീട്ടിൽ ജീവനൊടുക്കിയ നിലയിൽ

കൊച്ചി: ഓൺലൈൻ ഗെയിമിലെ പരാജയത്തിൽ മനംനൊന്ത് 14 കാരൻ ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്‌നൽ (14)ആണ് മരിച്ചത്. ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാർ നൽകുന്ന സൂചന.

ആഗ്‌നൽ ജയ്മിയെ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ വിദ്യാർഥി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയതായിരുന്നു. പിന്നീട് വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടത്.

വാതിൽ തുറക്കാതായതോടെ ബന്ധുക്കൾ ചവിട്ടി തുറക്കുകയായിരുന്നു. തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുമ്പാശ്ശേരി പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. സംസ്‌കാര ചടങ്ങുകൾ വൈകിട്ട് നാലിന് കപ്രശ്ശേരി ലിറ്റിൽ ഫ്‌ലവർ പള്ളി സെമിത്തേരിയിൽ.
ALSO READ- പതിവ് തെറ്റാതെ ബോക്‌സ് ഓഫീസ് ബോംബുമായി അക്ഷയ് കുമാർ; കാണാൻ ആളില്ലാതെ ‘സൂരറൈ പോട്ര്’ റീമേക്ക്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Exit mobile version