ആലപ്പുഴയിൽ മസ്തിഷ്‌കാഘാതം സംഭവിച്ച രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞിട്ടു; ഡ്രൈവറോട് തർക്കിച്ചു; യുവാക്കളുടെ അതിക്രമ കേസൊതുക്കി തീർക്കാനും ശ്രമം

ആലപ്പുഴ: മസ്തിഷ്‌കാഘാതം സംഭവിച്ച രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് റോഡിൽ തടഞ്ഞ് യുവാക്കളുടെ അതിക്രമം. ആലപ്പുഴ ജില്ലയിലെ താമരക്കുളം വയ്യാങ്കരയിലാണ് സംഭവം.

രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലൻസ് തടഞ്ഞാണ് യുവാക്കൾ വെല്ലുവിളി നടത്തിയത്. ശൂരനാട് സ്വദേശികളായ യുവാക്കളാണ് കാറോടിച്ച് ആംബുലൻസിന്റെ യാത്ര തടസ്സപ്പെടുത്തിയത്. ആംബുലൻസ് ഡ്രൈവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയോടെയാണ് യുവാക്കൾ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയത്. സൈഡ് നൽകാതെ കുറച്ചധികം ദൂരം യുവാക്കൾ കാറുമായി ആംബുലൻസിന് മുന്നിൽ തടസം സൃഷ്ടിച്ചു. ആംബുലൻസ് ഡ്രൈവർ നിരന്തരം ഹോൺ മുഴക്കി സൈഡ് ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ ഒഴിഞ്ഞുമാറിയില്ല.
also read- അമേരിക്കയിൽ പ്രൊഫസറായി പോകാൻ കേന്ദ്രം അവധി നൽകിയില്ല; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ ടികെ വിനോദ് കുമാർ

തുടർന്നാണ് വാഹനം നടുറോഡിൽ നിർത്തി ആംബുലൻസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനിടെ പ്രതികൾ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമുണ്ട്. എന്നാൽ, പരാതിയുമായി മുന്നോട്ടുപോകുമെന്നാണ് ആംബുലൻസ് ഡ്രൈവർമാരുടെ സംഘടന അറിയിച്ചിരിക്കുന്നത്.

Exit mobile version