അമേരിക്കയിൽ പ്രൊഫസറായി പോകാൻ കേന്ദ്രം അവധി നൽകിയില്ല; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ ടികെ വിനോദ് കുമാർ

തിരുവനന്തപുരം: അമേരിക്കയിലേക്ക് അധ്യാപക ജോലി നേടി പോകാനായി അവധി അപേക്ഷ നൽകിയെങ്കിലും അനുവദിക്കാത്തതിനെ തുടർന്ന് സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ. സർവീസ് കാലാവധി ഇനിയും ബാക്കിയുണ്ടെങ്കിലും അദ്ദേഹം നൽകിയ വിആർഎസ് അപേക്ഷ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. അമേരിക്കയിൽ പഠിപ്പിക്കാൻ പോകാനാണ് ജോലി ഉപേക്ഷിച്ചത്.

അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായാണ് ടി കെ വിനോദ് കുമാറിന് നിയമനം ലഭിച്ചിട്ടുള്ളത്. അവധി അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല.

also read- പെൺസുഹൃത്തിനോട് ചാറ്റ് ചെയ്യുന്നതിൽ വൈരാഗ്യം; 16കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി 15കാരൻ

തുടർന്നാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്. ടി കെ വിനോദ് കുമാർ ഒഴിയുമ്പോൾ ബെവ്‌കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും.

Exit mobile version