ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ചില്ല, കെട്ടിക്കിടന്ന വെള്ളം മാറ്റാത്തതിനെ തുടര്‍ന്ന് പുല്ലൂര്‍ സ്വദേശിക്ക് പിഴയിട്ട് കോടതി

മുരിയാട് പുല്ലര്‍ സ്വദേശിക്ക് 2000 രൂപ പിഴയിട്ട് കോടതി.

ഇരിങ്ങാലക്കുട: ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തില്‍ കൂത്താടികളെ നിര്‍മ്മാര്‍ജനം ചെയ്യാതിരുന്നതിന് മുരിയാട് പുല്ലര്‍ സ്വദേശിക്ക് 2000 രൂപ പിഴയിട്ട് കോടതി.

കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദ്ദേശം അനുസരിക്കാതെ വന്നതിന് പിന്നാലെയാണ് ഇരിങ്ങാലക്കുടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 2000 രൂപ പിഴയിട്ടത്.

ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി.

Exit mobile version