മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് അപകടം; രണ്ട് കുട്ടികള്‍ മരിച്ചു

മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനന്ദ (12) എന്നിവരാണ് മരിച്ചത്.

മലപ്പുറം: അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനന്ദ (12) എന്നിവരാണ് മരിച്ചത്.

കുനിയില്‍ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണാണ് ആര്യയ്ക്കും അഭിനന്ദനയ്ക്കും ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ കുട്ടികളെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Exit mobile version