ആലപ്പുഴ: വാഹനാപകടത്തില്‍ ജയില്‍ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രദീപ് ജെ ആണ് അപകടത്തില്‍ മരിച്ചത്.
കായംകുളം രണ്ടാംകുറ്റി ഓലകെട്ടി അമ്പലം മാവേലിക്കര റോഡില്‍ വെച്ചാണ് വാഹനാപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
also read:വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അവസാനം, വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ആദ്യ ചരക്ക് കപ്പലടക്കുന്നു
കൊല്ലം സബ്ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറാണ് പ്രദീപ്. പ്രദീപിന്റെ വിയോഗം ഉറ്റവരെയും സഹപ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തുകയാണ്.
Discussion about this post