തൃശൂര്‍: കരുവന്നൂര്‍ പുഴയില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. ഇരുപതുകാരനായ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി ഹരികൃഷ്ണന് ആണ് ആത്മഹത്യ ശ്രമം നടത്തിയത്.
ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുകയാണ്.
സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചശേഷം ഹരികൃഷ്ണന് കരുവന്നൂര്‍ വലിയ പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. കനത്ത മഴയില്‍ കരുവന്നൂര്‍ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാല്‍ നല്ല അടിയൊഴുക്കും പുഴയില്‍ ഉണ്ട്.
അതേസമയം, ചുരുങ്ങിയ കാലത്തിനുള്ളില്‍ കരുവന്നൂര്‍ വലിയ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ശ്രമം നടത്തിയത് എട്ടോളം പേരാണ്. പാലത്തില്‍ ഫെന്‍സിങ് നടത്തുമെന്ന് അധികൃതര്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് വരെ പ്രായോഗ്യത്തിലായിട്ടില്ല.
Discussion about this post