പിറവം പുഴയില്‍ അജ്ഞാത മൃതദേഹം; ധരിച്ചത് നീല പാന്റും കറുത്ത ടീ ഷര്‍ട്ടും, അന്വേഷണം

കൊച്ചി : പിറവം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

നെച്ചൂര്‍ ഭാഗത്തുനിന്നും മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴസ് എത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു.

നീല പാന്റും കറുത്ത ടീ ഷര്‍ട്ടുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പിറവം പൊലീസ് അന്വേഷണം തുടങ്ങി. മൃതേദഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version