ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി, 90കാരിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

arrest|bignewslive

കല്‍പ്പറ്റ: വയോധികയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വയനാട്ടിലാണ് സംഭവം. മൂപ്പൈനാട് താഴെ അരപ്പറ്റ കുന്നുമ്മല്‍ വീട്ടില്‍ സ്മിജേഷ് എന്ന സജിയാണ് അറസ്റ്റിലായത്.

ഏപ്രില്‍ 19ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരുമില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ സ്മിജേഷ് 90 വയസ്സുള്ള അമ്മമ്മയെ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

പരിക്കേറ്റ വയോധിക മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.കെ. വിപിന്‍, ഇ.പി. മുഹമ്മദ് ഷമീര്‍, സുനില്‍കുമാര്‍, ഷാജഹാന്‍ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version