ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു, അപകടം വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുന്നതിനിടെ

school bus accident| bignewslive

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. എറണാകുളം ജില്ലയിലെ കുണ്ടന്നൂരിലാണ് സംഭവം. തേവര എസ്എച്ച് സ്‌കൂളിലെ ബസാണ് കത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. സംഭവസമയത്ത് വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

കുണ്ടന്നൂരില്‍ നിന്ന് തേവര ഭാഗത്തേയ്ക്ക് തിരിയുന്ന ഭാഗത്ത് വച്ചാണ് ബസിന് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു.

സംഭവം കണ്ട ഉടനെ തന്നെ നാട്ടുകാര്‍ ഓടിയെത്തി വഴിയേപോയ കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. അതിനിടെ അഗ്‌നിശമന സേനയെ വിവരം അറിയിച്ചിരുന്നു.

അഗ്‌നിശമന സേന എത്തിയാണ് തീ പൂര്‍ണമായി അണച്ചത്. .ബസിന്റെ മുന്‍ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. വിവരമറിഞ്ഞ് പൊലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Exit mobile version