തിരുവനന്തപുരം: സംസ്ഥാനത്ത്നാല് പേര് കൂടി പനി ബാധിച്ച് മരിച്ചു. ഇന്നലെ 13511 പേര് പനി ബാധിച്ച് ചികിത്സ തേടി. 99 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 245 പേര്‍ക്ക് രോഗം സംശയിക്കുന്നു. 7 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.
പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് റാപ്പിഡ് റസ്പോണ്‍സ് ടീം ജില്ലകളില്‍ രൂപീകരിച്ചു. ഡിഎംഒയുടെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് ജില്ലകളില്‍ രൂപീകരിച്ചത്. പനി ബാധിച്ചുള്ള മരണത്തില്‍ ഒന്ന് വെസ്റ്റ് നൈല്‍ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചത്.
Discussion about this post