ബൈക്ക് നിര്‍ത്തി പുഴയിലേക്ക് എടുത്ത് ചാടി യുവാവ്, മൃതദേഹം കണ്ടെത്തി, ആളെ തിരിച്ചറിഞ്ഞത് ഭാര്യയുടെ ഫോണ്‍ കോള്‍ വന്നപ്പോള്‍

death|bignewslive

മലപ്പുറം: പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറത്താണ് സംഭവം. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി വിപിന്‍ എന്ന യുവാവിന്റെ മൃതദേഹമാണ് നൂറാടി പുഴയില്‍ നിന്നും കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് യുവാവ് ബൈക്ക് നിര്‍ത്തി പുഴയില്‍ ചാടിയത്. ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.

തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് അധികൃതരും ട്രോമാകെയര്‍ അംഗങ്ങളും നസ്ര സന്നദ്ധ സേനയും തിരച്ചില്‍ ആരംഭിച്ചു.

വൈകീട്ട് ആറ് മണി വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ഉച്ചയോടെ മൃതദേഹം കണ്ടെത്തി.

പുഴയുടെ സമീപം നിര്‍ത്തിയ ബൈക്കിലുണ്ടയിരുന്ന ഫോണിലേക്ക് മരിച്ച വിപിന്റെ ഭാര്യ വിളിച്ചതോടെയാണ് പുഴയില്‍ ചാടിയത് ആരാണെന്ന് തിരിച്ചറിഞ്ഞത്.

Exit mobile version