പാലക്കാട്: ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയിലാണ് ദാരുണ സംഭവം. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ ജലസംഭരണിയാണ് തകര്‍ന്നത്.
അപകടത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30) മകന് സാമി റാം ( രണ്ടു വയസ്സ്) എന്നിവരാണ് മരിച്ചത്. കാലപ്പഴക്കം കാരണമാണ് ജലസംഭരണി തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
also read:തിരുവനന്തപുരത്ത് കാരുണ്യ ഹോസ്റ്റലിലെ 10വയസുകാരന് കോളറ സ്ഥിരീകരിച്ചു; 10പേര്‍ക്ക് രോഗലക്ഷണം
പശുഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. സ്ത്രീയും കുടുംബവും പശുഫാമില്‍ തന്നെയാണ് താമസിച്ചിരുന്നത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post