ഭര്‍ത്താവിനെ വെട്ടിയപ്പരിക്കേല്‍പ്പിച്ച ശേഷം ഭാര്യ കുളത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു, സംഭവം കൊല്ലത്ത്

കുമ്മിള്‍ സ്വദേശി രാമചന്ദ്രനാണ് ഭാര്യയുടെ വെട്ടേറ്റത്.

കൊല്ലം: കടയ്ക്കല്‍ കുമ്മിളില്‍ ഭര്‍ത്താവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭാര്യ കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുമ്മിള്‍ സ്വദേശി രാമചന്ദ്രനാണ് ഭാര്യയുടെ വെട്ടേറ്റത്. ഭര്‍ത്താവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഷീല കുളത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഷീലയെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version